ഈരയില്‍ കടവ്‌ ബൈപ്പാസില്‍ സ്ഥാപിച്ച വൈദ്യുതി പോസ്‌റ്റുകള്‍ മാറ്റും

കോട്ടയം: ഈരയില്‍ കടവ്‌ ബൈപ്പാസില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്‌റ്റുകള്‍ മാറ്റാന്‍ ധാരണയായി. നടപ്പാതയിലേക്ക്‌ കയറ്റി സ്ഥാപിച്ചിരുന്ന പോസ്‌റ്റുകള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഒടുവില്‍ പോസ്‌റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.

അടുത്തയിടയാണ്‌ ബൈപ്പാസില്‍ നടപ്പാതയിലേക്ക് കയറ്റി വൈദ്യുതി ബോര്‍ഡ്‌ പോസ്‌റ്റുകള്‍ ‌സഥാപിച്ചത്‌. എന്നാല്‍ ലൈന്‍ വലിച്ചിരുന്നില്ല. വിവരം അറിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഇത്‌ മാറ്റിസ്ഥാപിക്കണമെന്ന കാര്യം നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടര്‍ന്ന്‌ കെഎസ്‌ ഇബി അധികൃതര്‍ പോസ്‌റ്റ്‌ മാറ്റാന്‍ എത്തിയപ്പോള്‍ എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു. ഇതോടെ നഗരസഭാദ്ധ്യക്ഷ സംഭവത്തില്‍ ഇടപെട്ടു.

ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തില്‍ പോസ്റ്റുുകള്‍ മാരറ്റിയിടേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി അദ്ധ്യക്ഷ പി.ആര്‍ സോന വ്യക്തതമാക്കി. എന്നാല്‍ പോസ്‌റ്റ്‌ മാറ്റിയിടാന്‍ വീണ്ടും പണം ചെലവാക്കണം എന്ന പേരില്‍ ഇതിനെ ഇടത്‌പക്ഷ കൗണ്‍സിലര്‍ മാര്‍ എതിര്‍ക്കുകയായിരുന്നു. പക്ഷെ പോസ്‌റ്റ്‌ സ്ഥാപിക്കാന്‍ ഉപയോഗിച്ച ഫണ്ട്‌ കൗണ്‍സിലര്‍മാരുടേതല്ലെന്നും നഗരസഭ യുടെ പൊതുഫണ്ടാണെന്നും പി.ആര്‍,.സോന വ്യക്തമാക്കി. തുടര്‍ന്ന്‌ പോസ്‌റ്റ്‌ മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട്‌ കെ.എസ് ‌ഇ ബി ക്ക് കത്തുനല്‍കുകയും ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →