തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്ത് ഒരാഴ്ചവരെ നീണ്ട ഔദ്യോഗികയാത്ര പോയി മടങ്ങിയെത്തുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ക്വാറന്റീനില്‍ കഴിയേണ്ടതില്ല. പകരം കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണമെന്നും പനി, ചുമ, തൊണ്ടവേദന തുടങ്ങിയവ ഉണ്ടെങ്കിൽ ഉടൻ ദിശ ഹെൽപ്പ് ലൈനിൽ അറിയിക്കണം എന്നും ഉത്തരവ്.
മടങ്ങിയെത്തിയശേഷം ഒരാഴ്ച യോഗങ്ങൾ ഓൺലൈനായിമാത്രം നടത്തണം സന്ദർശനവേളയിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അടിയന്തരയാത്ര വേണ്ടിവന്നാൽ വാഹനത്തിൽ മറ്റുള്ളവരിൽനിന്ന് വേർതിരിക്കുന്ന ഡബിൾ ചേംബർ സിസ്റ്റം ഉണ്ടായിരിക്കണമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവിൽ പറയുന്നു.

