വയനാട് ജില്ലയില്‍ ലൈഫ് മിഷന്‍; സെപ്റ്റംബര്‍ 9 വരെ അപേക്ഷ സമര്‍പ്പിക്കാം

വയനാട്: ജില്ലയില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണദോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ ഒന്‍പത് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെയും കാലവര്‍ഷക്കെടുതിയുടെയും പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയത്. ഭൂമിയുള്ള ഭവന രഹിതരില്‍ 18,156 പേരും ഭൂരഹിത ഭവന രഹിതരില്‍ 3,657 പേരുമാണ് ഇതുവരെ ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയത്.

അക്ഷയ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തയ്യാറാക്കിയ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരക്ക് ഒഴിവാക്കി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7412/life-mission.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →