തൃശൂര്‍ ഭൂരഹിതഭവനരഹിതര്‍ക്കള്ള ഫ്‌ളാറ്റിന്റെ താക്കോല്‍ കൈമാറി

തൃശൂര്‍ : കോര്‍പ്പറേഷന്‍ ഐ.എച്ച്.എസ്.ഡി.പി. പദ്ധതി പ്രകാരം ഭൂരഹിതരുടെ പുനരധിവാസത്തിനായി നിര്‍മ്മിച്ച മാറ്റാമ്പുറത്തെ ഫ്‌ളാറ്റുകളുടെ താക്കോല്‍ മേയര്‍ അജിത ജയരാജന്‍ കൈമാറി. ഈ പദ്ധതി പ്രകാരം മൊത്തം 120 ഫ്‌ളാറ്റുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. 6 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്.58 ഫ്‌ളാറ്റുകള്‍ നിര്‍മ്മാണഘട്ടത്തില്‍ തന്നെ അര്‍ഹത പ്പെട്ടവര്‍ക്ക് കൈമാറിയിരുന്നു. ശേഷിക്കുന്നവ അര്‍ഹതപ്പെട്ടവരില്‍ നിന്ന് അസ്സല്‍ രേഖകള്‍ ഹാജരാക്കിയവര്‍ക്ക് ഡി പി ആര്‍ അനുസരിച്ചാണ് താക്കോല്‍ കൈമാറുന്നത്. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, ഡി.പി.സി.മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, മുന്‍ മേയര്‍ അജിത ജയരാജന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട എന്നിവര്‍ സന്നിഹിതരായിരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7334/IHSDP-rehabilitation-in-thrissur-cooperation-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →