ലോകത്തില്‍ ഏറ്റവും ഉയരത്തിലൂടെ പോകുന്ന റെയില്‍ പാത എന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാവുന്നു.

ന്യൂ ഡല്‍ഹി: ലോകത്തില്‍ ഏറ്റവും ഉയരത്തിലൂടെ പോകുന്ന റെയില്‍ പാത 2022ല്‍ പൂര്‍ത്തിയാവുമെന്ന് ഇന്ത്യന്‍ റെയില്‍വേ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയേയും ജന്മുകാശ്മീരിനേയും ബന്ധിപ്പിക്കുന്ന പാതയാണിത്. ചിനാബ്നദിക്കുമുകളിലൂടെ കടന്നുപോകുന്ന ഈ പാതയ്ക്ക് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരമുണ്ടായിരിക്കും. 467 മീറ്റര്‍ സെന്റര്‍ സ്പാനുളള റെയില്‍പാത 359 മീറ്റര്‍ ഉയരത്തിലൂടെയാണ് കടന്നുപോകുന്നത്. ഈഫല്‍ ടവറിന്റെ ഉയരം 324 മീറ്റര്‍ മാത്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഈ പാതക്ക് 266 കിലോമീറ്റര്‍ വേഗതയുളള കാറ്റിന്റെ ഗതിവേഗത്തെപോലും ചെറുക്കാന്‍ കഴിയും വിധമാണ് രൂപകല്‍പ്പന ചെയ്തിട്ടുളളത്. അവസാനഘട്ടമായ 11 കിലോ മീറ്ററിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. 174 കിലോമീറ്റര്‍ തുരങ്കമാണ് ഈ പാതയില്‍ ആകെയുളളത്. അതില്‍ 126 കിലോമീറ്ററും നിര്‍മ്മാണം കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ഇരട്ടിവേഗതയിലാണ് പണി നടന്നു വരുന്നത്. 2015ല്‍ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ മുതല്‍മുടക്ക് 80,068 കോടിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →