പരോളിലിറങ്ങിമുങ്ങിയ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ ദേവേന്ദ്രശര്‍മ്മ(62) ആണ് പിടിയിലായത്. അമ്പതോളംകൊലക്കേസുകളില്‍ പ്രതിയായ ഇയാളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നതാണ്. 16 വര്‍ഷത്തിനുശേഷം 2020 ജനുവരിയില്‍ 20 ദിവസത്തെ പരോളിലിറങ്ങിയപ്രതി ജയ്പ്പൂരില്‍ നിന്ന്ഡല്‍ഹിയിലേക്ക് മുങ്ങുകയും ഡല്‍ഹിയിലെ ബര്‍പോളയില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. അവിടെ അകന്നബന്ധുവും വിധവയുമായിരുന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയി ലെടുക്കുകയായിരുന്നു.

നിരവധി കൊലക്കേസുകളില്‍ പിടിക്കപ്പെട്ടിരുന്നെങ്കിലും ഏഴ് കേസുകളില്‍ മാത്രമാണ്ശിക്ഷിക്കപ്പെട്ടിരുന്നത്. ഇതിലൊരുകേസില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിടയിലാണ് പരോളിലിറങ്ങിയത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ക്ക് 100 ലധികം കൊലക്കേസുകളില്‍ പങ്കുണ്ടെന്നും 50 കേസുകളില്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. പോലീസിന്റെചോദ്യം ചെയ്യലില്‍ 50 കേസുകള്‍ മാത്രമേ തനിക്ക്ഓര്‍മ്മയുളളുവെന്നും കൃത്യമായ കണക്ക് അറിയില്ലെന്നുമാണ് വെളിപ്പെടുത്തിയത്.

ബീഹാറില്‍ നിന്1984 ല്‍ ബിഎഎംഎസ് ബിരുദമെടുത്ത ഇയാള്‍ ജയ്പ്പൂരില്‍ ഒരു ക്ലിനിക്ക്ആരംഭിച്ചു. 1992 ല്‍ ഒരു ഗ്യാസ് ഡീലര്‍ഷോപ്പില്‍ പണംമുടക്കിയെങ്കിലും വഞ്ചിക്കപ്പെടുകയുംവന്‍തോതില്‍ പണം നഷ്ടപ്പെടുകയുംചെയ്തു.ഇതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി അലിഗഢില്‍ ഒരു വ്യാജ ഗ്യാസ് ഏജന്‍സി ആരംഭിച്ചു. അന്നുമുതലാണ് കുറ്റകൃത്യങ്ങളുടെലോകത്തേക്ക് കടക്കുന്നത്. ഇദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് മനസിലാക്കിയ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയിരുന്നു. ചോദ്യം ചെയ്യലിനുശേഷം രാജസ്ഥാന്‍ പോലീസിന് കൈമാറുമെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →