വൈത്തിരി: ബത്തേരി ലാൻഡ് അക്വിസിഷൻ ഓഫീസ് ജീവനക്കാരൻ വൈത്തിരി ബൈത്തുൽ അഞ്ചും വീട്ടിൽ മുഹമ്മദ് സാദിഖ്(54) ആണ് മരിച്ചത്. വൈത്തിരിയിലെ ചേലാട് പള്ളിക്ക് സമീപത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വയനാട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജില്ലാ വ്യവസായ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ഷേക്ക് മൊയ്തീൻറെയും പ്യാരി യുടെയും മകനാണ്. കോവിഡ് പരിശോധനയ്ക്കുശേഷം കബറടക്കം നടത്തും.
ഭാര്യ റോഷൻ, മക്കൾ: ഡോ. അനീസ അഞ്ചും. സഹോദരങ്ങള്‍: സീനത്ത്, ഷെയ്ഖ് ബാബു, രഹന ഷാഹിന്‍.

