ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് ഗ്രൂപ്പ് ഇന്ത്യന്‍ മരുന്നുവ്യവസായ ത്തിന്‍റെ റേറ്റിംഗ് പതിന്‍മടങ്ങ് കൂട്ടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകരാഷ്ട്രങ്ങള്‍ ചൈനീസ് മരുന്നുകള്‍ വാങ്ങാന്‍ വിമുഖത കാണിക്കുന്നതിനാല്‍ ചൈനീസ് മരുന്നു വ്യവസായം തകരുകയാണെന്നും മരുന്നുകള്‍ക്കായി ഇന്ത്യയിലേക്ക് തിരിയുന്നതും ഇതിനൊരു കാരണമായി പറയുന്നു.
കഴിഞ്ഞ രണ്ടുമാസങ്ങ ളായി പ്രധാനപ്പെട്ട മരുന്നുകളെല്ലാം മിക്കരാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാങ്ങാനാണ് താല്‍പ്പര്യം കാണിക്കുന്നത്. ഇന്ത്യ മരുന്നു വ്യവസായവും വൈദ്യ ഉപകരണ വ്യവസായവും കാര്യക്ഷമമാക്കുന്നതിനും ഉദ്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുളള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. നാലായിരം കോടി രൂപയുടെ ഗെനറിക്ക് മരുന്നുവ്യവസായമാണ് ഇന്ത്യക്കുളളത് .
ഈമരുന്നുകള്‍ക്കുളള രാസ വസ്തുക്കള്‍ക്ക് നാം ചൈനയെ ആണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇനി അത് നാം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും . അതുപോലെ തന്നെ വൈദ്യ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നുനതിനുളള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയും അവസാനിപ്പിച്ച് അവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുളള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടപ്പിലാക്കുമെന്നും ഗൗഡ പറഞ്ഞു.