തര്‍ക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് 2000 അടി താഴെ ചരിത്രരേഖകളടങ്ങിയ പേടകം സ്ഥാപിക്കും

ലഖ്നൌ: ക്ഷേത്രവുമായും ഭൂമിയുമായും ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം അയോധ്യയിലെ പുതിയ ക്ഷേത്രത്തിനടിയില്‍ സ്ഥാപിക്കും. ക്ഷേത്രം സ്ഥാപിക്കുന്ന സ്ഥലത്ത് 2000 അടി താഴെയാവും ഈ ഫലകം സ്ഥാപിക്കുക. ക്ഷേത്രനിര്‍മാണത്തിന്റെ ചുമതലയുള്ള രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ ക്ഷേത്രത്തെപ്പറ്റിയുള്ള ചരിത്രവസ്തുതകള്‍ അറിയാന്‍ ഇത് പുറത്തെടുക്കുന്നതിലൂടെ ഉപകരിക്കുമെന്ന് ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപല്‍ പറഞ്ഞു. ചെമ്പുകൊണ്ട് നിര്‍മിച്ച പേടകത്തില്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ പുണ്യസ്ഥലങ്ങളില്‍നിന്നുള്ള മണ്ണും പുണ്യനദികളില്‍നിന്നുള്ള ജലവും ക്ഷേത്രനിര്‍മാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജയ്ക്ക് അയോധ്യയിലെത്തിക്കും. ഈ ജലം അഭിഷേകത്തിന് ഉപയോഗിക്കും. ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ശ്രീരാമന്‍ സന്ദര്‍ശിച്ച പൗരാണിക ഭാരതത്തിലെ പ്രദേശങ്ങളെന്നും കരുതുന്ന സ്ഥലങ്ങളില്‍നിന്നുള്ള മണ്ണും ജലവുമാണ് അയോധ്യയില്‍ എത്തിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →