ദുബായിൽ വിഷപ്പുക ശ്വസിച്ച് രണ്ട് മലയാളികൾ മരിച്ചു.

തിരുവനന്തപുരം . കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയൻ (22) വള്ളക്കടവ് ശ്രീ ചിത്തിര നഗർ സ്വദേശി വിനീത് അയ്യപ്പൻ (31) എന്നിരാണ് മരിച്ചത്.

ദുബൈയിലെ സത്വയിലാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്.

ഇവർ താമസിച്ചിരുന്ന വില്ലയിലെ മുറിയിൽ ബാർബി ക്യൂ പാകം ചെയ്യുവാനായി വിറക് കത്തിച്ചു. തീ പൂർണ്ണമായും അണയ്കാതെ കിടന്ന് ഉറങ്ങിയ ഇരുവരും പുക ശ്വസിച്ച് മരിക്കുകയായിരുന്നുവെന്ന് സുഹ്യത്തുക്കൾ പറഞ്ഞു.

ചാരുവിള പുത്തൻ വീട്ടിൽ ഉദയന്റെയും തുളസിയുടെയും മകനാണ് ഉണ്ണി. വള്ളക്കടവ് ശ്രീചിത്തിര നഗറിൽ അയ്യപ്പൻ നായരുടെയും പുഷ്പലത തങ്കമ്മയുടെയും മകനാണ് വിനീത് . ഭാര്യ നിഷ ആന്റണി .

മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →