ചൈനീസ് ആപ്പ് നിരോധന ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍. ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ ഗുരുതരമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇലക്ട്രോണിക്‌സ്, ഐടി സൈബര്‍ നിയമങ്ങളും ഇ-സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റും കമ്പനികള്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. ലിസ്റ്റുചെയ്ത ഏതെങ്കിലും ആപ്ലിക്കേഷന്‍ ഇപ്പോഴും ലഭ്യമാണെങ്കിലോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്താല്‍ അത് ഐടി നിയമപ്രകാരം കുറ്റകരമാണെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് ചൈനീസ് നിര്‍മ്മിതമായ ടിക്ക് ടോക്ക്, കാംസ്‌കാനര്‍, യുസി ബ്രൗസര്‍ എന്നിവയുള്‍പ്പെടെ 59 ആപ്ലിക്കേഷനുകള്‍ ജൂണ്‍ 29 ന് ഇന്ത്യ നിരോധിച്ചത്. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം 2009 ലെ വിവരസാങ്കേതികവിദ്യാ നിയമത്തിലെ (പൊതുജനങ്ങളുടെ വിവരങ്ങള്‍ കൈയടക്കുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും) സെക്ഷന്‍ 69 എ പ്രകാരമാണ് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →