ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ പരീക്ഷിക്കുവാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ച് തിരഞ്ഞെടുത്തത്.
ഭാരത് ബയോ ടെക് ഇന്റർനാഷണൽ ലിമിറ്റഡാണ് വാക്സിൻ വികസിപ്പിച്ചത്. തിങ്കളാഴ് മുതൽ പരീക്ഷണം ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷണം. ആദ്യ ഘട്ടത്തിൽ 375 പേരിലാണ് നടത്തുക. ഇതിൽ 100 പേർ എയിംസിൽ നിന്നുള്ളവരാണ്. കൊവിഡ് ബാധിച്ചിട്ടില്ലാത്ത 18 നും 55നും ഇടയിൽ പ്രായമുള്ളവരിലാണ് പരീക്ഷണം. ഇവർക്ക് നേരത്തെ കൊവിഡ് ബാധ ഉണ്ടായിട്ടില്ലാത്തവരുമായിരിക്കണം.
താൽപര്യമുള്ളവർക്ക് ctaiims.covi1d9@gmail.com എന്ന ഇ മെയിൽ ഐഡിയിലേയ്ക്കോ, 7428847499 എന്ന നമ്പരിൽ വിളിച്ചോ എസ് എം എസ് അയച്ചോ പങ്കെടുക്കാം. രണ്ടാഴ്ചയാണ് ആദ്യ ഘട്ട പരീക്ഷണം. ഇതിൽ പങ്കാളികളാകുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ലായെങ്കിൽ അടുത്ത ഘട്ടത്തിൽ കൂടുതൽ പേരെ സംഘടിപ്പിക്കും.
പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ സഹായത്തോടെ ഹൈദരാബാദിലെ ജിനോം വാലിയാണ് വാക്സിൻ തയ്യാറാക്കിയത്. ഇന്ത്യയിൽ ഭാരത് ബലയാ ടെക്, സൈഡസ് കാഡില, പാനസിയ ബയോടെക്, ഇന്ത്യൻ ഇമ്യൂണോ ലോജിക്കൽൽസ്, മൈൻ വാക്സ് ആൻഡ് ബയോളജിക്കൽ എന്നിവരും പരീക്ഷണ രംഗത്തുണ്ട്. 130 വാക്സിനുകളാണ് ലോകമെങ്ങും പരീക്ഷണ ഘട്ടത്തിലുള്ളത്.
അടുത്ത മാസം വാക്സിൻ പുറത്തിറക്കുവാനാകുമെന്ന വിശ്വാസത്തിലാണ് റഷ്യ. ചൈനയും പരീക്ഷണത്തിന്റെ പാതയിലാണ്. മോസ്കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് പരീക്ഷണം. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായതോടെ തിങ്കളാഴ്ച ഫലം പുറത്തുവിടുമെന്നും റിപ്പോർട്ടുകളുണ്ട്. പരീക്ഷണത്തിന് ആദ്യ ഘട്ടതിൽ വിധേയരായവർ ജൂലൈ രണ്ടാം വാരത്തോടെ വീടുകളിലേയ്ക്ക് മടങ്ങി.
ചൈനയിലെ സീനോ വാക് ബയോ ടെക്കിന്റെ ഗവേഷണം മൂന്നാം ഘട്ടത്തിലാണ്. നാല് വാക്സിനുകളാണ് ഇവിടെ പൂർത്തിയാവുന്നത്. ബ്രിട്ടനിലെ ഓക്സ്ഫെഡ്, ഇംപീരിയൽ കോളജ് എന്നിവയാണ് ഗവേഷണത്തില്‍ ഏറെ മുന്നിൽ നിൽക്കുന്നത്. ഇവരുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി. സെപ്തംബറിൽ വാക്സിൻ വിപണിയിലെത്തിക്കുവാനാണ് നീക്കം. അമേരിക്കൻ ബയോ ടെക് കമ്പനിയായ മൊഡേണയാണ് പരീക്ഷണം നടത്തുന്ന മറ്റൊരു കമ്പനി. 2020 ജൂലൈ 27 ന് പരീക്ഷണം അവസാനിക്കും. വാക്സിന് പാർശ്വ ഫലങ്ങൾ ഉള്ളതായും പറയപ്പെടുന്നു. ഇതിന് പുറമെ ജർമ്മനിയും രണ്ടാം ഘട്ടം പരീക്ഷണത്തിലാണ്.

