തൃശൂരില്‍ ഇരട്ടക്കൊലക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍

തൃശൂര്‍: ഇരട്ടക്കൊലക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍. അവണൂര്‍ സ്വദേശി സിജോ(23) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ് മരിച്ച നിലയില്‍ വഴിയരികിലാണ് കണ്ടെത്തിയത്. അവണൂര്‍ മണിത്തറയില്‍ ഇരട്ടക്കൊല കേസിലെ പ്രതിയാണ് ഇയാള്‍. 2019 ഏപ്രില്‍ 24ന് രണ്ടുപേരെ വാനിടിപ്പിച്ച്‌ വീഴ്ത്തി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ. ജാമ്യത്തില്‍ ഇറങ്ങിയശേഷം സ്വകാര്യ ബസില്‍ ജീവനക്കാരനായിരുന്നു.

കഴിഞ്ഞദിവസം സുഹൃത്തിന്റെ വീട്ടിലെത്തിയശേഷം ബൈക്കില്‍ വീട്ടിലേക്ക് പോയതാണ്. പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുപോയത്. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →