മരം മുറിച്ചുകൊണ്ടുപോകുന്നതിന് സഹായിക്കാമെന്നു പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകന്‍ അറസ്റ്റില്‍

ഇടുക്കി: മരം മുറിച്ചുകൊണ്ടുപോകുന്നതിന് സഹായിക്കാമെന്നു പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകന്‍ അറസ്റ്റില്‍. ഇടുക്കി ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി എസ് സിനിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വാഴക്കുളം സ്വദേശിയായ കര്‍ഷകന്‍ ശാന്തന്‍പാറ കള്ളിപ്പറയിലെ കൃഷിയിടത്തില്‍ നടത്തുന്ന ഏലംകൃഷിക്ക് തടസമായിനിന്ന മരച്ചില്ലകള്‍ വെട്ടിനീക്കുന്നതിന് വനംവകുപ്പിനെ സമീപിച്ചിരുന്നു. ഇതിന് അനുമതി നല്‍കാനാണ് സിനില്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

ഏലത്തോട്ടങ്ങളില്‍ വേനല്‍ക്കാലങ്ങളില്‍ നല്ല തണല്‍ ആവശ്യമുണ്ട്. ഇതിനായി നല്ല തണല്‍ ലഭിക്കുന്ന ഇനം വൃക്ഷങ്ങള്‍ കര്‍ഷകര്‍ നട്ടുപിടുപ്പിച്ച് പരിപാലിച്ചുവരുന്നു. എന്നാല്‍, മഴക്കാലമാവുന്നതോടെ അത്രയും തണല്‍ ആവശ്യമില്ല. പരമാവധി സൂര്യപ്രകാശം ലഭിക്കേണ്ടതിനാല്‍ വന്‍വൃക്ഷങ്ങളുടെ ഏതാനും ശിഖരങ്ങള്‍ വെട്ടിനീക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ വൃക്ഷശിഖരങ്ങള്‍ വെട്ടിനീക്കുന്നതിന് വനപാലകരുടെ അനുമതി വേണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →