രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 3.54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,000ത്തിലധികം കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. 11903 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്ന് (17-06-20) 1859 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിത രുടെ എണ്ണം 4468 ആയി. ചൊവ്വാഴ്ച (16-6-2020) 437 പേര്‍ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ മരണം 1837 ആയി. നിലവില്‍ 26351 പേരാണ് ചികിത്സയിലുള്ളത്. 73 മരണങ്ങളും 1647 പുതിയ കൊവിഡ് കേസുകളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ നഗരത്തിലെ എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലു വ്യക്തമാക്കി.
മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു 1.1 ലക്ഷം കടന്നു. ഇന്ന് 2701 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 113445 ആയി. നിലവില്‍ ചികിത്സയിലുള്ളത് 50057 പേരാണ്. ചൊവ്വാഴ്ച (16-6-2020) 1802 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം ഭേദമായത് 57851 പേര്‍ക്കാണ്. സംസ്ഥാനത്ത് കൊവിഡ് മരണം 5537 ആയി. ചൊവ്വാഴ്ച മാത്രം 1409 പേരാണ് ഇവിടെ മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
തമിഴ്‌നാട്ടില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. കൊവിഡ് മരണനിരക്ക് ഉയരുന്നതാണ് ഏറ്റവും വലിയ ആശങ്ക. 24 മണിക്കൂറിനിടെ 49 മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്. ആകെ മരണ സംഖ്യ 528. ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ 1515 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ 48019 ആയി. ഗുജറാത്തില്‍ 24,577 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

