തൃശൂര്‍ : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ അത്യാധുനിക രീതിയിലുള്ള തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ചു. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഓഫീസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഉപകരണമാണ് സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക രീതിയിലുള്ള തെര്‍മല്‍ സ്‌കാനര്‍ നിശ്ചിത ഊഷ്മാവിനേക്കാളും കൂടുതലായവര്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ അലാറം മുഴങ്ങുകയും പരിശോധനയ്ക്ക് വിധേയമാവുന്ന മുഴുവന്‍ ആളുകളുടേയും ഫോട്ടോയും സമയവും സഹിതം സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ സോണല്‍ ഓഫീസുകളിലും ഇത്തരം സംവിധാനം ഒരുക്കും. ഈ സംവിധാനവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍ അജിത ജയരാജന്‍ അറിയിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5277/AUTOMATIC-THERMAL-SCANNER.html