കാസര്‍കോട്: പരാതി പരിഹാരത്തിന് നവീന മാതൃക. ജില്ലാ കളക്ടറുടെ മഞ്ചേശ്വരം താലൂക്ക് തലത്തിൽ ഓണ്‍ലൈന്‍ അദാലത്ത് ശ്രദ്ധേയമായി. ലോക് ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് അപേക്ഷകര്‍ക്ക് ആശ്വാസമായി. മഞ്ചേശ്വരത്ത് ലഭിച്ച ആറ് ഓണ്‍ ലൈന്‍ പരാതികളില്‍ അഞ്ചിനും കളക്ടര്‍ തത് സമയം പരിഹാര നിര്‍ദ്ദേശം നല്‍കി. മിയാപദവില്‍ മൂഢംബയലിലെ ശശികല പൈ നല്‍കിയ പരാതിയില്‍ വൈദ്യുതി ലഭിക്കുന്നതിന് പരിശോധിച്ച് അടിയന്തര നടപടിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി ഷേണി വില്ലേജില്‍ ഭൂമിയ്ക്ക് കരം അടക്കാന്‍ അനുമതി നല്‍കുന്നതിനും മിയാപദവ് റിസര്‍വേ സംബന്ധിച്ച പരാതിയിലും കുമ്പളയില്‍ പട്ടയം ലഭ്യമാക്കു ന്നതിന് നല്‍കിയ പരാതിയിലും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തഹസില്‍ദാറിന് നിര്‍ദ്ദേശം നല്‍കി.
പൈവളിഗെ പഞ്ചായത്തില്‍ ബാംബു നഴ്സറിക്കു വേണ്ടി മുറിച്ച് മാറ്റിയ മരങ്ങള്‍ ലേലം ചെയ്യുന്നതിന് മുന്‍പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി സ്വീകരിച്ച പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെ മറുപടി തൃപ്തികരമല്ലാ ത്തതില്‍ മാത്രമാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷകന്‍ കളക്ടറെ ഓണ്‍ലൈനില്‍ പരാതി അറിയിച്ചത്. . അക്ഷയ കേന്ദ്രം ജില്ലാ പ്രൊജക്ട് ഓഫീസിന്റേയും എന്‍ ഐ സി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റേയും നേതൃത്വത്തിലാണ് സാങ്കേതിക സൗകര്യം ഒരുക്കിയത്. എഡിഎം എന്‍ ദേവീദാസ് ഡപ്യൂട്ടി കളക്ടര്‍മാരായ കെ.രവികുമാര്‍ എ കെ രമേന്ദ്രന്‍ ആര്‍ഡിഒ അഹമ്മദ് കബീര്‍ സര്‍വ്വേ ഡപ്പൂട്ടി ഡയറക്ടര്‍ കെ കെ സുനില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ കെ രജികുമാര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജീനിയര്‍ വിനോദ് കുമാര്‍ സീനിയര്‍ ജിയോളജിസ്റ്റ് ജഗദീശന്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ ആന്റോ എന്‍ ഐ സി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.രാജന്‍, അക്ഷയ പ്രൊജക്ട് മാനേജര്‍ അജീഷ എന്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ടരേഖ: https://keralanews.gov.in/5249/Online–adalat-at-Manjeswaram.html