ന്യൂഡല്‍ഹി: കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ ഉറക്കമാണ് നല്ല മരുന്നെന്ന് പാക് നേതാവിന്റെ കണ്ടുപിടുത്തം.നാം ഉറങ്ങുമ്പോള്‍ കൊറോണ വൈറസും ഉറങ്ങുമെന്നും ആ സമയത്ത് അവ നമ്മെ ഉപദ്രവിക്കിലെന്നുമാണ് നാഷണല്‍ അസംബ്ലി നേതാവായ ഫസല്‍ -ഉര്‍- റഹ്മാന്‍ പറയുന്നത്.
അതിനാലാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് നിര്‍ദേശിക്കുന്നതെന്നും ഫസല്‍ പറയുന്നു.”നാം എപ്പോഴൊക്കെ കൂടുതല്‍ ഉറങ്ങുന്നുവോ, അപ്പോഴൊക്കെ വൈറസും ഉറങ്ങും. അതിനാല്‍ അതിന് നിങ്ങളെ ഉപദ്രവിക്കാനും സാധിക്കില്ല. അതേപോലെ തന്നെ നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുന്നത് പോലെ നമ്മള്‍ മരിക്കുമ്പോഴേ അതും മരിക്കുകയുള്ളു” അദ്ദേഹം പറയുന്നു.
ഇന്നലെ, ഞായറാഴ്ച (14-06-20) ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളുള്ള വിഡിയോ പ്രചരിച്ചത്.
ഫസല്‍ ഇങ്ങിനെ പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഒരുപാട് പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. വൈറസ് സംസാരിക്കുമ്പോഴാകാം ഇദ്ദേഹവും സംസാരിക്കുന്നതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ എഴുതിയത്.നേരത്തെ, സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവര്‍ത്തികളുമാണ് മഹാമാരി പടരാന്‍ കാരണമായതെന്നുള്ള പാക് പുരോഹിതന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.