കോവിഡില്‍ നിന്ന് ഭക്തരെ രക്ഷിക്കാന്‍ ക്ഷേത്രത്തില്‍ ഓട്ടോമാറ്റിക് സെന്‍സര്‍ സ്ഥാപിച്ച് ഇസ്ലാം മത വിശ്വാസി

ന്യൂഡല്‍ഹി: കോവിഡ് ഇളവുകളില്‍ ആരാധാനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അണുബാധ ഏല്‍ക്കാതെ അമ്പലമണി മുഴക്കാന്‍ ഭക്തരെ സഹായിച്ച് ഇസ്ലാം മത വിശ്വാസി.

മധ്യപ്രദേശിലെ മണ്ടാസൂരില്‍ ശനിയാഴ്ച(13-06-20)യാണ് സംഭവം.

ഇവിടുത്തെ പശുപതിനാഥ് ക്ഷേത്രത്തിലെ അമ്പലമണിയില്‍ ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി ഒരു ഓട്ടോമാറ്റിക് സെന്‍സര്‍ സ്ഥാപിച്ചിരിക്കുകയാണ് നഹ്റു ഖാന്‍ എന്ന വ്യക്തി.

”പകര്‍ച്ചവ്യാധിയുടെ സമയത്ത് മണി തൊടാതെ മണി മുഴക്കാന്‍ ആളുകള്‍ക്ക് ഒരു മാര്‍ഗമുണ്ടാകണമെന്ന് എനിക്ക് തോന്നി, അതിനാല്‍ ഞാന്‍ ഈ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്തു.”എന്നാണ് ഖാന്‍ ഇതിനോട് പ്രതികരിച്ചത്.

”പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇത് വളരെ സഹായകരമാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ മണി മുഴക്കേണ്ടത് ആവശ്യമാണ്. ‘-ക്ഷേത്രത്തിലെത്തിയ ഒരാള്‍ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.സെന്‍സര്‍ മണി തൊടാതെ റിംഗ് ചെയ്യുന്നത് ഞങ്ങള്‍ക്ക് എളുപ്പമാക്കി. കോവിഡ് സമയത്ത് ഇത് വളരെ ഉപയോഗപ്രദമാണെന്ന് മറ്റുള്ളവരും പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →