മുണ്ടക്കയം : ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം അടിച്ചുകൊന്നു. മുണ്ടക്കയം കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (53 )ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ഇയാളുടെ അയൽവാസി ബിജുവിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നു.
ശനിയാഴ്ച വൈകുന്നേരം 6.30 ന് ചെളിക്കുഴി ലക്ഷംവീട് കോളനിക്ക് സമീപമാണ് സംഭവം. ജേക്കബ് ജോർജ്ജ് വീട്ടിലേക്ക് വരികയായിരുന്നു. അയൽവാസിയായ ബിജു ജോർജ്ജിനെ കല്ലെറിഞ്ഞു വീഴ്ത്തി. ഒരു വലിയ പാറക്കല്ല് എടുത്ത് നെഞ്ചിനു മുകളിൽ ഇട്ടു . അവിടെ നിന്നും ഓടിപ്പോയി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ലഹരിക്കടിമയായ ബിജു ഇതിനുമുമ്പും നാട്ടുകാർക്കെതിരെ ആക്രമണം നടത്തിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
ഭാര്യ: ബിന്ദു,
മക്കൾ: അലീന, അനുമോൾ.

