തൃശൂരില്‍ നാല് കണ്ടെയ്‌മെന്റ് സോണുകള്‍ കൂടി

തൃശ്ശൂര്‍: തൃശ്ശൂരിലെ നാലു പ്രദേശങ്ങള്‍ കൂടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ ആകെ പത്ത് കണ്ടൈന്‍മെന്റ് സോണുകളാണുള്ളത്.

വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ചാവക്കാട് ഒന്നു മുതല്‍ നാലു വരെയുള്ള വാര്‍ഡുകളും (വടക്കെ പുത്തന്‍ കടപ്പുറം, ഗ്രാമകുളം, വടക്കെ തിരുവാത്ര, കുഞ്ചേരി) 16 മുതല്‍ 32 വരെയുള്ള വാര്‍ഡുകളും(ചാവക്കാട് ടൗണ്‍, കോഴിക്കുളങ്ങര, വടക്കെ മണത്തല, സിവില്‍ സ്‌റ്റേഷന്‍, മണത്തല, ബ്ലങ്കാട്, മാടേക്കടവ്, ബ്ലങ്കാട്, ബീച്ച്, ദ്വരക ബീച്ച്, പടിഞ്ഞാറെ പുളിച്ചിറക്കെട്ട്, തെക്കെ പുളിച്ചിറക്കെട്ട്, പറപ്പില്‍ത്താഴം, തെക്കെ പുത്തന്‍ കടപ്പുറം, കോട്ടപ്പുറം, പുതിയറ, തിരുവാത്ര, പുത്തന്‍ കടപ്പുറം) തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 24 മുതല്‍ 34 വരെയുള്ള ഡിവിഷനുകളും(വളര്‍ക്കാവ്, കുരിയച്ചിറ, അഞ്ചേരി, കുട്ടനെല്ലൂര്‍, പടവരാട്, എടക്കുന്നി, ഒല്ലൂര്‍, തെക്കെ ചിയ്യാരം, വടക്കെ ചിയ്യാരം, കണ്ണംകുളങ്ങര) 41-ാം ഡിവിഷനും(കൂര്‍ക്കഞ്ചേരി) എന്നിവ കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടും.

ഇവിടങ്ങളില്‍ ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനല്‍ നടപടി സംഹിതയിലെ 144 പ്രകാരവും പ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തിരാവശ്ങ്ങള്‍ക്കു മാത്രമെ പുറത്തിറങ്ങാവൂ.

വടക്കെക്കാട്, അടാട്ട്, അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍, പഞ്ചായത്തുകളും ഇരിഞ്ഞാലക്കുട നഗരസങയുടെ ഒന്നു മുതല്‍ പത്തു വരെയുള്ള വാര്‍ഡുകളും (മൂര്‍ക്കനാട്, ബംഗ്ലാവ്, പുത്തന്‍ തോട് കരുവന്നൂര്‍ നോര്‍ത്ത്, പീച്ചാംപിള്ളിക്കോണം, ഹോളിക്രോസ് ചര്‍ച്ച്, മാപ്രാണം, മാടായിക്കോണം സ്‌കൂള്‍, നമ്പ്യാങ്കാവ് ക്ഷേത്രം, കുഴക്കാട്ടുകോണം) 32 മുതല്‍ 41 വരെയുള്ള വാര്‍ഡുകളും (സിവില്‍സ്‌റ്റേഷന്‍, പൊറാത്തിശേരി പോസ്റ്റ് ഓഫീസ്, പോറാത്തിശേരി, മഹാത്മ സ്‌കൂള്‍, ഫയര്‍ സ്റ്റേഷന്‍, ബ്ലോക്ക് ഓഫീസ്, താളിയക്കോണം, കല്ലട, വടക്കെ താളിയക്കോണം, പുറത്താട്) എന്നിവ നേരത്തെ പ്രഖ്യാപിച്ച കണ്ടൈന്‍മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടും.

തൃശ്ശൂരില്‍ 25 രോഗബാധിതര്‍

ഇക്കഴിഞ്ഞ മേയ്‌ 31ന്‌ മുംബെയില്‍നിന്നും വന്ന ചാലക്കുടി സ്വദേശികളായ (ആറു വ യസുകാരി, ഏഴു മാസം പ്രായമായ പെണ്‍കുഞ്ഞ്‌, 35 വയസുള്ള സ്ത്രീ), ജൂണ്‍ രണ്ടിന്‌ കുവൈത്തില്‍നിന്നും വന്ന കുന്നംകുളം സ്വദേശി (45, പുരുഷന്‍), ആഫ്രിക്കയില്‍ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (പുരുഷന്‍- 40), ജൂണ്‍ ഒന്നിന്‌ ദുബായില്‍നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (30, പുരുഷന്‍), മുംബെയില്‍നിന്നും വന്ന പുമംഗലം സ്വദേശി (36, പുരുഷന്‍), ജൂണ്‍ നാലിന്‌ മുംബെയില്‍നിന്നും വന്ന പുറനാട്ടുകര സ്വദേശി (22, പുരുഷന്‍), പശ്ചിമബംഗാളില്‍നിന്നും വന്ന പുങ്കുന്നം സ്വദേശി(24, പുരു
ഷന്‍), ജൂണ്‍ രണ്ടിന്‌ മധ്യപ്രദേശില്‍നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (22, സ്ത്രീ), മഹാ രാഷ്ട്രയില്‍നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷന്‍), കുരിയിച്ചിറ വെയര്‍ ഹാസ്‌ തൊഴിലാളികളായ ചിയാരം സ്വദേശി (25, പുരുഷന്‍), അഞ്ചേരി സ്വദേശി(32, പുരുഷന്‍), തൃശൂര്‍ സ്വദേശി (26, പുരുഷന്‍), കുട്ടനെല്ലൂര്‍ സ്വദേശി (30, പുരുഷന്‍) കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), പുരുഷ ൯), അഞ്ചേരി സ്വദേശി (36. പുരുഷന്‍), ചെറുകുന്ന്‌ സ്വദേശി (51, പുരുഷന്‍), കുട്ടനെല്ലൂര്‍ സ്വദേശി (54, പുരുഷന്‍), ആംബുലന്‍സ്‌ ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി (37, പുരുഷന്‍), ആരോഗ്യപ്രവര്‍ത്തകനായ ചാവക്കാട്‌ സ്വദേശി (51, പുരുഷന്‍), ആശാപ്രവര്‍ത്തകയായ ചാവക്കാട്‌ സ്വദേശി (51, സ്ത്രീ), ആരോഗ്യപ്രവര്‍ത്തകയായ പറപ്പൂര്‍ സ്വദേശി (34. സ്ത്രീ), ആരോഗ്യപ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി (30, പുരുഷന്‍), ക്വാറന്റൈനില്‍ കഴിയുന്ന വിചാരണത്തടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33, പുരുഷന്‍) എന്നിവരുള്‍പ്പെടെ 25 പേര്‍ക്കാണ്‌ ഇന്ന്‌ രോഗം സ്ഥിരീകരിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →