മൊറാദാബാദ്: ഭര്‍ത്താവുമായി അവിഹിത ബന്ധമാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിന്റെ കാമുകിയെ വെടിവച്ചുകൊന്നു.
ആലിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ വെടിവച്ചുകൊന്ന ശബാന എന്ന സ്ത്രീയെ പൊലിസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ ഇന്ന് ചൊവ്വാഴ്ച(09-06-20)യാണ് സംഭവം
വെടിയേറ്റതിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശബാനയുടെ ഭര്‍ത്താവ് മുഹമ്മദ് സാക്കിര്‍ നീണ്ട കാലമായി ആലിയ എന്ന സ്ത്രീയ്ക്കൊപ്പമാണ് താമസം. ആലിയ എന്ന യുവതി ഏഴ് മാസം ഗര്‍ഭിണിയാണ്. ആലിയയെ സക്കീര്‍ വിവാഹം കഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശബാന ആലിയക്ക് നേരെ നാല് തവണ വെടിയുതിര്‍ത്തതായി ആലിയയുടെ ബന്ധു പറയുന്നു. യുവതിയില്‍ നിന്ന് പൊലീസ് പിസ്റ്റളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നു.

