തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ പകല്‍ വീടും ബഡ്‌സ് സ്‌കൂള്‍ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങിണിശ്ശേരിയില്‍ പകല്‍ വീട് വയോജന മന്ദിരത്തിന്റെയും, ബഡ്‌സ് സ്‌കൂള്‍ ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ട് ഘട്ടമായി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് പകല്‍ വീട് നിര്‍മ്മിച്ചത്. വയോജനങ്ങളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി ആണ് പദ്ധതി. 6 ലക്ഷം രൂപ ചെലവിലാണ് ബഡ്സ് സ്‌കൂള്‍ ക്ലാസ് റൂം നവീകരണം പൂര്‍ത്തീകരിച്ചത്. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സരള, പാറളം പഞ്ചായത്ത് പ്രസിഡന്റ് സതീപ് ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പിടി സണ്ണി, ബ്ലോക്ക് മെമ്പര്‍മാരായ കെ എ പ്രദീപ്, ചന്ദ്രന്‍ എന്‍ ടി, സുജിത ടീച്ചര്‍, സി ഡി പി ഓ ഡോക്ടര്‍ ശ്രീവിദ്യ എസ് മാരാര്‍, ബി ഡി ഒ ഇന്‍ ചാര്‍ജ് സുമ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5066/PAKAL-VEEDU-AND-BUDS-SCHOOL-.htm

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →