തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ചു; 69 പേരെ കൊന്നു

അബുജ: തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ച് 69 പേരെ കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ നൈജീരിയയിലുണ്ടായ തീവ്രവാദി ആക്രമണത്തിലാണ് ഗ്രാമീണരായ 69 പേര്‍ കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ എകെ 47 തോക്കുകളുപയോഗിച്ച് ഗ്രാമീണര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.

ഗ്രാമത്തിലെ 1200 കന്നുകാലികളെയും ഒട്ടകങ്ങളെയും ഇവര്‍ കടത്തിക്കൊണ്ടുപോയി. ആക്രമികള്‍ ഗ്രാമം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കൊ ഹറാമാണ് പിന്നിലെന്നാണ് വിവരം. മേഖലയിലെ തീവ്രവാദികളെപ്പറ്റി ഗ്രാമീണര്‍ സുരക്ഷാസേനയ്ക്ക് വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →