അബുദാബി : അബുദാബിയിൽ ഒരു ഇന്ത്യൻ ഡോക്ടർ കൊറോണ ബാധിച്ചു മരിച്ചു. ഡോക്ടർ സുധീർ രംഭു വാഷിംകർ (61) ആണ് അൽ ഐനിൽ മരിച്ചത്. ബുജി റോയൽ ഹോസ്പിറ്റലിൽ ഡോക്ടർ ആയിരുന്നു ഇദ്ദേഹം. വിപിഎസ് ഗ്രൂപ്പിലെ വിദഗ്ധ ഡോക്ടർമാരെ ഒരാളായിരുന്നു. കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ എന്നെ രോഗികളെ ചികിത്സിക്കുന്നതിൽ മുൻനിരയിലായിരുന്നു.
മെയ് ഒമ്പതിന് സ്ഥിരീകരിച്ചത് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച മരണമടഞ്ഞു. കൊറോണ പ്രോട്ടോകോൾ അനുസരിച്ച് സംസ്കരിച്ചു. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.

