മേലാറ്റൂര്‍: സ്‌കൂട്ടറിന് കുറുകെ നായ ചാടിയപ്പോള്‍ ഉണ്ടായ അപകടത്തില്‍ യാത്രികന്‍ മരിച്ചു. ഉച്ചാരക്കടവ് കാഞ്ഞിരംപാറയിലെ അപ്പാട്ട് മുഹമ്മദ് മൗലവിയാണ് (65) മരിച്ചത്. മേലാറ്റൂര്‍ ടൗണില്‍പോയി മടങ്ങിവരുമ്പോള്‍ ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കാഞ്ഞിരംപാറയിലെ വീടിനടുത്തായിരുന്നു അപകടം. സ്‌കൂട്ടറിനു മുന്നിലൂടെ നായ ഓടിയതിനെ തുടര്‍ന്ന് വെട്ടിക്കുന്നതിനിടെ മറിയുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴുമണിയോടെ മരണം സംഭവിച്ചു. 15 വര്‍ഷം വിവിധ പള്ളികളില്‍ മുദരിസായിരുന്നു. ഭാര്യ: പാറമ്മല്‍ ഉമ്മുക്കുല്‍സു. മക്കള്‍: ഉമൈന, ഷമീന, ജുവൈന, റസീന, ഉമ്മു റുമാന, മുഹമ്മദ് ഷഫീക്ക്. മരുമക്കള്‍: അബ്ദു റഹീം, ഷഫ്ജാന്‍ ഫൈസല്‍, മുഹമ്മദ് സലീം, അബ്ദുര്‍ റഹീം, അസ്മാബി.
സ്‌കൂട്ടറിന് കുറുകെ നായ ചാടിയപ്പോള്‍ ഉണ്ടായ അപകടത്തില്‍ യാത്രികന്‍ മരിച്ചു
