ഉത്തരയുടെ ആഭരണങ്ങള്‍ ഉള്ള ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കും; സൂരജിനെ അമ്മയെയും സഹോദരിയെയും ചോദ്യംചെയ്യും

കൊല്ലം: മൂര്‍ഖനെകൊണ്ട് കൊത്തിച്ച് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയ ഉത്തരയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ബാങ്ക് ലോക്കര്‍ തിങ്കളാഴ്ച തുറന്നു പരിശോധിക്കും. ഉത്തരയുടെ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന അടൂരിലെ ബാങ്ക് ലോക്കറാണ് പരിശോധിക്കുക. വിവാഹസമയത്ത് ഉത്തരയുടെ കുടുംബം നല്‍കിയ 98 പവന്റെ ആഭരണങ്ങള്‍ അടൂരിലെ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. പതിനൊന്നോടെ കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്കിലെത്തും.

ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉത്തരയുടെ കുടുംബവീട്ടിലെത്തി ഞായറാഴ്ച ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഉത്തരയുടെ അച്ഛന്‍, അമ്മ, സഹോദരന്‍, പരിസരവാസികള്‍ എന്നിവരുള്‍പ്പെടെ 15 പേരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സൂരജിന്റെ അച്ഛനെ കഴിഞ്ഞദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ബാങ്ക് ലോക്കര്‍ തുറന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം സൂരജിന്റെ മാതാവ്, സഹോദരി എന്നിവരെ ചോദ്യംചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →