പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കാൻ ഉത്തരവായി

തിരുവനന്തപുരം: എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് കോവിഡ്19ന്റെ പശ്ചാത്തലത്തിൽ പരീക്ഷാകേന്ദ്രത്തിൽ മാറ്റം അനുവദിച്ച് സർക്കാർ ഉത്തരവായി.

പരീക്ഷാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വിദ്യാർത്ഥികൾ മറ്റു ജില്ലകളിൽ ആയിപ്പോയെങ്കിൽ സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാനും, ഗൾഫ്/ലക്ഷദ്വീപ് മേഖലയിൽനിന്നും കേരളത്തിൽ എത്തിയിട്ടുള്ളവർക്കും, കേരളത്തിൽ നിന്ന് ഗൾഫ്/ലക്ഷദ്വീപ് മേഖലകളിൽ എത്തിയ വിദ്യാർഥികൾക്കും അതത് മേഖലകളിൽ പരീക്ഷയെഴുതാനും, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, പ്രീമെട്രിക്/പോസ്റ്റ് മെട്രിക്/സ്‌പോർട്‌സ്/സാമൂഹികനീതി വകുപ്പ് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാകാത്ത സാഹചര്യത്തിൽ പരീക്ഷാകേന്ദ്രം മാറ്റാനുമാണ് അനുമതി നൽകിയത്.
പരീക്ഷാകേന്ദ്ര മാറ്റത്തിന് കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ ജില്ലകളിൽ അവർക്കാർക്കായി പ്രത്യേക പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിന്റെ സാധ്യതയും കൂടി പൊതു വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →