യുവതിയുടെ നഗ്നചിത്രം വാട്സ്ആപ്പിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട: നഗ്നചിത്രം പ്രചരിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍കുമാറി(34)നെയാണ് ഇരിങ്ങാലക്കുട സിഐഎംജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. ഏറെനാള്‍ ഒരുമിച്ച് കഴിഞ്ഞ ഇരുവരും പിന്നീട് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് അനില്‍ യുവതിയുടെ നഗ്നചിത്രം തന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇടുകയായിരുന്നു. യുവതി ഇതിനെതിരേ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എട്ടുമാസം മുമ്പ് മുളങ്കത്തുകാവില്‍ നഴ്‌സിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അനില്‍ പ്രതിയാണ്. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിനു പിന്നാലെയാണ് നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →