ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത് അനുഭവപ്പെട്ടു. ഇന്ന് ഞായറാഴ്ച്ച (10 05 2020)ന് ഉച്ച കഴിഞ്ഞാണ് ഭൂചലനമുണ്ടായത്. റിച്ചര്‍ സ്‌കെയിലില്‍ 3.4 തീവ്രത ഉണ്ടായിരുന്നു. ഭൂമിക്കടിയില്‍ 5 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അധികൃതര്‍ പറഞ്ഞു.
ഏപ്രില്‍ 12-13 തീയതികളിലും ഭൂചലനമുണ്ടായിരുന്നു. തീവ്രത 3.5, 2.7 വീതമായിരുന്നു.

