കോട്ടയം: കന്യാസ്ത്രിമഠത്തിലെ കിണറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ മരിച്ചനിലയില്‍ രാവിലെ 11 മണിയോടെ കണ്ടെത്തിയത്. മഠത്തിലെ അന്തേവാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്നിശമനസേനയെ വിവരമറിയിച്ചു. കിണറില്‍നിന്ന് ദിവ്യയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദിവ്യയുടെ മൃതദേഹം ഇപ്പോള്‍ താലൂക്ക് ആശുപത്രിയിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കന്യാസ്ത്രിമഠത്തിലെ കിണറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം
