നോട്ടില്‍ ഉമിനീര്‍ പുരട്ടി കോവിഡ് പടര്‍ത്തുന്നു എന്ന കിംവദന്തി ഓട്ടോ ഡ്രൈവര്‍ക്ക് തുണയായി; കളഞ്ഞുപോയ 25000 രൂപ തിരിച്ചു കിട്ടി

ന്യൂഡല്‍ഹി:കൊറോണ പടര്‍ത്താന്‍ വേണ്ടി രോഗം ബാധിച്ചവര്‍ കറന്‍സി നോട്ടുകളില്‍ ഉമിനീര്‍ പുരട്ടി പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നു എന്ന പ്രചരണം കൊണ്ട് ബീഹാറിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുണമുണ്ടായി. ബസാറിലേക്ക് സാധനം വാങ്ങുന്നതിനായി പോയപ്പോള്‍ പോക്കറ്റില്‍ കരുതിയിരുന്ന 25500 രൂപ രൂപ അബദ്ധത്തില്‍ വഴിയില്‍ വീണു പോയത് ഒരാള്‍പോലും തൊട്ടു നോക്കുക കൂടി ചെയ്തില്ല. രാവിലെ ഏഴരയ്ക്ക് പോയ പൈസ പൈസ 10 മണിയായപ്പോള്‍ തിരിച്ച് ഡ്രൈവറുടെ കയ്യില്‍ വന്നു.

ബിഹാറിലെ സഹര്‍ഷാ ജില്ലയില്‍ കോപ ഗ്രാമവാസിയായ ഗജേന്ദ്ര ഷാ എന്ന ഓട്ടോഡ്രൈവറുടെ കളഞ്ഞു പോയ പൈസയാണ് ഈ വിധത്തില്‍ തിരിച്ചു കിട്ടിയത്. മഹുവ ബസാറില്‍ പോയി വീടുപണിക്ക് ആവശ്യമുള്ള ഷീറ്റ് നെറ്റ് വാങ്ങുന്നതിനാണ് ഗജേന്ദ്ര വീട്ടില്‍ നിന്ന് പുറപ്പെട്ടത്. സ്വന്തം ഓട്ടോയില്‍ ആയിരുന്നു യാത്ര. ഇടയ്ക്ക് പുകയില എടുക്കുവാന്‍ പോക്കറ്റില്‍ കൈ ഇട്ടപ്പോള്‍ സാധനം വാങ്ങാനായി വച്ചിരുന്ന പൈസ റോഡില്‍ വീണു. ഇത് അറിയാതെ സാരി ചെന്ന് സാധനം വാങ്ങി പൈസ കൊടുക്കാന്‍ നോക്കിയപ്പോള്‍ പോക്കറ്റ് കാലി.

ഗജേന്ദ്രയുടെ രണ്ടുമാസത്തെ മുഴുവന്‍ സമ്പാദ്യവും ആണ് നഷ്ടമായത്. അയാള്‍ വിയര്‍ത്ത്കുളിച്ച് വീട്ടില്‍ മടങ്ങി വന്നു. വൈകാതെ സുഹൃത്തിന്റെ വാട്‌സാപ്പ് മെസ്സേജ് വന്നു. കൊറോണ പടര്‍ത്താന്‍ വേണ്ടി തുപ്പല്‍ പുരട്ടിയ കുറെയധികം കറന്‍സി റോഡില്‍ കിടക്കുന്നു എന്ന സന്ദേശം പടം സഹിതം ആയിരുന്നു. ചിത്രം കണ്ട് ഗജേന്ദ്രക്ക് കാര്യം പിടികിട്ടി. ഗജേന്ദ്ര എത്തുന്നതിനുമുമ്പ് സന്ദേശം കണ്ട പോലീസ് അവിടെ എത്തിയിരുന്നു. സര്‍വവിധ സുരക്ഷാ തത്വങ്ങളും പാലിച്ച് പോലീസ പൈസ പൊതിഞ്ഞുകെട്ടി എടുത്തുകൊണ്ടുപോയിരുന്നു. ഒരു സാക്ഷിയേയും കൂട്ടി അയാള്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു. തെളിവും സാക്ഷിയേയും ഹാജരാക്കിയപ്പോള്‍ ഗജേന്ദ്രയുടെ സ്റ്റേറ്റ് മെന്റ് എഴുതി വാങ്ങി പണം കൊടുത്തു വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →