തിരക്ക് കൂടുന്നു; കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

എറണാകുളം: കൊവിഡ് രോഗികള്‍ തീരെയില്ലാത്ത ഗ്രീന്‍സോണില്‍ കടകള്‍ തുറക്കുമ്പോള്‍ തിരക്ക് വര്‍ധിക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരമേഖലയിലെ തിരക്ക് ഒഴിവാക്കാന്‍ എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി.

ബ്രോഡ്‌വേ, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ്, മാര്‍ക്കറ്റ് റോഡ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരോധിച്ചു. ഇവിടെ തിരക്ക് ഒഴിവാക്കാന്‍ കടകള്‍ ഇടത്, വലത് തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നാണ് കലക്ടറുടെ നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →