കേരളത്തിലെ രണ്ട് ജില്ലകളുള്‍പ്പെടെ 130 ജില്ലകള്‍ റെഡ് സോണില്‍ ഗ്രീന്‍ സോണില്‍ 319 ജില്ലകള്‍

ഡല്‍ഹി: ലോക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനങ്ങളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലും 319 ജില്ലകള്‍ ഗ്രീന്‍ സോണിലുമാണ്. കേരളത്തില്‍ കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകള്‍ മാത്രമാണ് റെഡ് സോണിലുള്ളത്. വയനാട്, എറണാകുളം ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി. ബാക്കി പത്ത് ജില്ലകളും ഓറഞ്ച് സോണിലാണ്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് റെഡ് സോണുകള്‍ കൂടുതലുള്ളത്. യുപിയില്‍ 19ഉം, മഹാരാഷ്ട്രയില്‍ 14ഉം, തമിഴ്‌നാട്ടില്‍ 12ഉം ഡല്‍ഹി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ 11 വീതവുമാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിസോറം, നാഗാലാന്‍ഡ്, സിക്കിം, മണിപ്പൂര്‍, ലക്ഷദ്വീപ്, ഗോവ ദാമന്‍ ദിയു, ദാദ്ര ആന്റ് നാഗര്‍ ഹവേലി, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളും ഗ്രീന്‍ സോണിലാണ്.

ഇന്ത്യയില്‍ കൊവിഡിനെത്തുടര്‍ന്ന് ഇതേവരെ 1147 പേരാണു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 73 പേര്‍ മരിക്കുകയും 1993 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗബാധിതരടെ എണ്ണം 35,043 ആയി ഉയര്‍ന്നു. 25,007 പേരാണ് ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 459 പേരാണ് ഇതുവരെ മരിച്ചത്. ഇവിടെ ആകെ രോഗികള്‍ 10,498 ആയി ഉയര്‍ന്നു. 1773 പേര്‍ രോഗമുക്തി നേടി. ധാരാവിയില്‍ മാത്രം 369 കൊവിഡ് രോഗികളുണ്ട്. ഗുജറാത്തില്‍ ഇതുവരെ കൊവിഡ് രോഗബാധയെത്തുടര്‍ന്ന് 214 പേര്‍ മരിച്ചു. 4395 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →