ദുബായ്: ദുബായില്‍ നടന്ന വന്‍ പച്ചക്കറി കുംഭകോണത്തില്‍ നാല് മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന വാഴപ്പഴം, തക്കാളി, മുന്തിരി, മാതളനാരങ്ങ, തേങ്ങ, മുളക് മുതലായവ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ഓര്‍ഡറുകള്‍ നല്‍കുന്നതിനുമുമ്പ് തസ്‌കരന്മാര്‍ ദുബായില്‍ ഒരു ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഡെയ്റയില്‍ ഒപിസി ഫുഡ് സ്റ്റഫ് ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ മറവില്‍ വ്യാജ ഓര്‍ഡറുകള്‍ നല്‍കിയാണ് തട്ടിപ്പുനടത്തിയത്. ടെലക്‌സ് ട്രാന്‍സ്ഫര്‍ വഴി കയറ്റുമതിക്കാര്‍ക്ക് ആകെത്തുകയുടെ 25-30 ശതമാനം മുന്‍കൂര്‍ നല്‍കി. ബാക്കി തുക ഡെലിവറി കഴിഞ്ഞ് ഒന്നുമുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നല്‍കേണ്ടിരുന്നു. എന്നാല്‍, ബാക്കി തുക നല്‍കാതെ ഒപിസി ഫുഡ് സ്റ്റഫ് ട്രേഡിങ് കഴിഞ്ഞ മാസം പെട്ടെന്ന് എല്ലാ ഇടപാടുകളും നിര്‍ത്തുകയും ഓഫീസ് പൂട്ടി സ്ഥലംവിടുകയും ചെയ്തതായാണ് പരാതി. പാകിസ്താന്‍കാരനായ ഉടമ മുഹമ്മദ് ഫാറൂഖിനെയും മറ്റ് ജീവനക്കാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു.
”ഞങ്ങളുടെ ജീവിതം ഒറ്റരാത്രികൊണ്ട് തകര്‍ന്നു. എന്റെ 20 വര്‍ഷത്തെ സമ്പാദ്യം ഞാന്‍ ഈ ഇടപാടില്‍ നിക്ഷേപിച്ചു. അതു തികയാതെ വന്നപ്പോള്‍, ഞാന്‍ എന്റെ വീടും ആഭരണങ്ങളും പണയംവച്ച് കടമെടുത്താണ് ബിസിനസ് നടത്തിയത്. ഞാന്‍ ഇനി എന്താണു ചെയ്യേണ്ടത്? ”
”ഞങ്ങളുടെ ജീവിതം ഒറ്റരാത്രികൊണ്ട് തകര്‍ന്നു. എന്റെ 20 വര്‍ഷത്തെ സമ്പാദ്യം ഞാന്‍ ഈ ഇടപാടില്‍ നിക്ഷേപിച്ചു. അതു തികയാതെ വന്നപ്പോള്‍, ഞാന്‍ എന്റെ വീടും ആഭരണങ്ങളും പണയംവച്ച് കടമെടുത്താണ് ബിസിനസ് നടത്തിയത്. ഞാന്‍ ഇനി എന്താണു ചെയ്യേണ്ടത്? ” 1,81,480 ഡോളര്‍ വിലമതിക്കുന്ന 7400 പെട്ടി മാതളനാരങ്ങയും മുന്തിരിപ്പഴവും കയറ്റിയയച്ച് തട്ടിപ്പിനിരയായ മഹാരാഷ്ട്ര ആസ്ഥാനമായുള്ള പിവിഐപി എക്സ്പോര്‍ട്ടിന്റെ ഉടമ പൂര്‍ണിമ പാട്ടീല്‍ പറയുന്നു.
ട്രിനെട്രാം കോര്‍പ്പറേഷനിലെ മിഥുന്‍ പര്‍ഡെസിയുടെ നഷ്ടം 93,058 ഡോളറാണ്. ടണ്‍ കണക്കിന് മാതളനാരങ്ങ, നാരങ്ങ, തക്കാളി എന്നിവ കൂടാതെ 14,000 പെട്ടി പച്ചമുളകും ഇദ്ദേഹത്തിന്റെ കയറ്റുമതിസ്ഥാപനം നല്‍കി. ”ഈ തട്ടിപ്പ് എന്നെ തകര്‍ത്തു. ഞാന്‍ പണത്തിനായി ബുദ്ധിമുട്ടുകയാണ്, ദൈനംദിന ചെലവുകള്‍ക്കുപോലും ഇനി എന്റെ കൈവശം പണമില്ല. നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. തട്ടിപ്പുകാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നാണു പ്രതീക്ഷയെന്ന് മഹാരാഷ്ട്ര താനെ സ്വദേശിയായ 32കാരന്‍ പറയുന്നു.
ചതിയില്‍പ്പെട്ട കയറ്റുമതിക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നടപടിയാവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. ദുബായിലെ അധികൃതര്‍ കുറ്റവാളികളെ പിടികൂടി തങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്ന് അവരില്‍ ഒരാള്‍ പറഞ്ഞു.
ആകെ നഷ്ടം നാല് മില്യണില്‍ കൂടുതലാണെന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്. കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നു വ്യക്തമല്ല. അങ്ങനെയായാല്‍ തുക വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. ചതിയില്‍പ്പെട്ട കയറ്റുമതിക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നടപടിയാവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. ദുബായിലെ അധികൃതര്‍ കുറ്റവാളികളെ പിടികൂടി തങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്ന് അവരില്‍ ഒരാള്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം സമാനമായ രീതിയില്‍ 250 കണ്ടെയ്‌നറുകള്‍ ദുബായില്‍നിന്ന് അപ്രത്യക്ഷമായ സംഭവം ഉണ്ടായി. 6000 ടണ്‍ അരിയാണ് അങ്ങനെ നഷ്ടപ്പെട്ടത്. 15.38 ദശലക്ഷം ദിര്‍ഹത്തിന്റെ തട്ടിപ്പാണ് അന്നുനടന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യന്‍ കയറ്റുമതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സമാനമായി 200 വ്യാപാരസ്ഥാപനങ്ങള്‍ ദുബായില്‍ അടച്ചുപൂട്ടി കയറ്റുമതിക്കാരുടെ പണവുമായി കടന്നിട്ടുണ്ട്.

