കൊവിഡ് ബാധിച്ച് മരിച്ച വിദേശ മലയാളികള്‍ 53; ദുബായില്‍ ഒരു മരണം കൂടി

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ച വിദേശമലയാളികളുടെ എണ്ണം 53 ആയി. ദുബായിയില്‍ മാത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് മൂന്നു പേരാണ്. ചടയമംഗലം ഇളമ്പഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് (36) ഒരാള്‍. ടാക്‌സി ഡ്രൈവറാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്ന് സംസ്‌കരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കള്‍ അറിയിച്ചു. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →