കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ ഓഫീസ് ഉദ്യോഗസ്ഥന് കോവിഡ്

ന്യൂഡല്‍ഹി ഏപ്രിൽ 27: കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്റെ ഓഫീസിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ ക്വാറന്റൈന്‍ ചെയ്യുകയും ഓഫീസ് അടയ്ക്കുകയും ചെയ്തു. ഓഫീസ് ആണുവിമുക്തമാക്കിയതായും ജീവനക്കാരോട് സ്വയം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതായുമാണ് വിവരം. മറ്റ് ഉദ്യോഗസ്ഥരുടെ സാമ്പിളുകളും പരിശോധിക്കും.

അതേസമയം എംയിംസിന്റെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി കാന്‍സര്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →