നാടന്‍ സ്‌നേഹത്തിന്റെ പ്രകാശവുമായി ലോക്കോപൈലറ്റ് പ്രകാശ് ബാബു

തൃശ്ശൂര്‍: മാര്‍ക്കറ്റില്‍ വിറ്റാല്‍ നല്ല കാഴ്ച കിട്ടുന്നതാണ്.പക്ഷേ നാട്ടിന്‍പുറത്തുകാരുടെ നാടന്‍ സ്‌നേഹത്തിന് ഇന്ന് പണത്തേക്കാള്‍ വിലയുണ്ട്. ദക്ഷിണ റെയില്‍വേയിലെ ലോക്കോപൈലറ്റ് ആയ പ്രകാശ് ബാബു ലോക് ഡൗണ്‍ കാലത്തെപ്രകാശം പരത്തുന്ന വരില്‍ അതില്‍ ഒരാളായി മാറിയത് പറമ്പിലെപ്ലാവില്‍ വിളഞ്ഞ ചക്കകള്‍ മുഴുവന്‍ പറിച്ച് നാട്ടുകാര്‍ക്ക് വിതരണം ചെയ്തു കൊണ്ടാണ്. പ്രകാശ് ബാബു അത് ചെയ്യുന്ന രീതി ആയിരുന്നു ശ്രദ്ധേയം.റോഡരികില്‍ വീടിനുമുമ്പില്‍ ഇതില്‍ ചക്കകള്‍ പറിച്ച് കൂട്ടിയിട്ടു.ഒരു ബോര്‍ഡ് എഴുതിവച്ചു.നാട്ടുകാരോട് പണമൊന്നും നല്‍കാതെ ഓരോ ചക്ക വീതം എടുത്തു കൊണ്ട് പോകുവാന്‍ അഭ്യര്‍ത്ഥിക്കുന്നതായിരുന്നു ബോര്‍ഡ്.

പെട്ടെന്നുതന്നെ ചക്കകള്‍ മുഴുവന്‍ തീര്‍ന്നു.ഒടുവില്‍ വന്നവര്‍ക്ക് കിട്ടിയില്ല. പ്രകാശ് ബാബുവിനും വീട്ടുകാര്‍ക്കും അതു വിഷമമായി.സുഹൃത്തിനെയും കൂട്ടി ഉണ്ടായിരുന്ന മുഴുവന്‍ വിളഞ്ഞ ചക്കകളും പറിച്ച് റോഡരികില്‍ കൂടിയിട്ടു. എല്ലാവര്‍ക്കും സന്തോഷമായി.

പണ്ടൊക്കെ നാട്ടിന്‍പുറങ്ങളിലെ രീതി അതായിരുന്നു. കോട്ടയം ക്ഷീര വികസന വകുപ്പിലെ ജോലിക്കാരിയായ ഭാര്യ ഭാമയും. മക്കള്‍ നീരജും ആശിഷും പ്രകാശിനു പിന്തുണയുമായുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →