വഡോദര ഏപ്രിൽ 16: കോവിഡ് ബാധിതനായ മോഷ്ടാവിനെ പിടികൂടിയ പോലീസുകാരനും കോവിഡ് ബാധയേറ്റു. ഗുജറാത്തിലാണ് സംഭവം. വഡോദര ജില്ലയിലെ ദബോയ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
തിംബി ഗ്രാമത്തിലെ ഒരു കടയില്‍നിന്ന് പാന്‍മസാല മോഷ്ടിച്ചയാളെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ ഇയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ സംശയത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കൂടി സാന്പിളുകള്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
എന്നാല്‍ ഇതില്‍ ഹെഡ്കോണ്‍സ്റ്റബിളിന്റെ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റു നാലു പോലീസ് ഉദ്യോഗസ്ഥരെ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.

