ന്യൂഡൽഹി ഏപ്രിൽ 6: രാജ്യത്ത് 24 മണിക്കൂറിനിടെ 693 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 32 മരണം. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4067 ആയി. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 1445 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 25,500 പേർ ക്വാറന്റൈനിലാണ്.
വൈറസ് ബാധ കൂടുതലും പുരുഷന്മാരിലാണ്. മരിച്ചവരിൽ 63 ശതമാനം പേരും 60 വയസിന് മുകളിലുള്ളവരാണ്. കോവിഡ് പരിശോധനയ്ക്കായി 5 ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകൾ ഓർഡർ ചെയ്തതായി ഐസിഎംആർ അറിയിച്ചു.

