തിരുവനന്തപുരം ഏപ്രിൽ 5: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളത്തിന് റാപിഡ് ടെസ്റ്റിനായി 2000 കിറ്റ് ലഭിച്ചുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ചികിത്സയ്ക്ക് ആവശ്യമുള്ള എൻ 95 മാസ്ക്കും മറ്റും ഉണ്ടെന്നും ശൈലജ കൂട്ടിച്ചേർത്തു. കോവിഡ് 19 കേസുകൾ വരുന്ന ആഴ്ചകളിൽ കൂടിയാൽ കൂടുതൽ ഉപകരണങ്ങൾ വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
റാപിഡ് ടെസ്റ്റ്: കേരളത്തിന് 2000 കിറ്റ് ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി ശൈലജ
