തിരുവനന്തപുരം ഏപ്രിൽ 3: കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രോഗം വന്നവരിൽ കാസർകോടിൽ നിന്ന് ഏഴു പേരാണുള്ളത്. തൃശൂരും കണ്ണൂരും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഇവിടെ 295 പേർക്കു കോവിഡ് സ്ഥിരീകരിച്ചെന്നും കോറോണ അവലോകനത്തിന് ശേഷമുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
ഇന്ന് പോസിറ്റീവ് ആയവരുൾപ്പെടെ രോഗബാധയുണ്ടായ 206 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേർ വിദേശികൾ. രോഗികളുമായി സമ്പർക്കം മൂലം വൈറസ് ബാധിച്ചത് 78 പേർ. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേർ നിസാമുദ്ദീനിൽ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിൽ ഉള്ളയാളാണ്. രോഗവ്യാപനം പിടിച്ചുനിർത്താൻ കഴിയുന്നു എന്നാണിത് കാണിക്കുന്നത്.
