കണ്ണൂർ ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഒന്നാംഘട്ട സജ്ജീകരണം ആറു മാസത്തിൽ പൂർത്തിയാക്കും – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

തിരുവനന്തപുരം മാർച്ച് 4: കണ്ണൂർ ചെമ്പന്തൊട്ടിയിൽ സ്ഥാപിക്കുന്ന ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ഒന്നാംഘട്ട സജ്ജീകരണ പ്രവർത്തനം ആറുമാസങ്ങൾക്കകം പൂർത്തിയാക്കും.  തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കിറ്റ്‌കോയ്ക്ക് നിർദ്ദേശം നൽകി.  മ്യൂസിയം സജ്ജീകരണത്തിനുള്ള നോഡൽ ഏജൻസിയായ കേരള മ്യൂസിയം മാർച്ച് 31 നകം ഡി.പി.ആർ തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു.

കെ.സി. ജോസഫ് എം.എൽ.എ ചെയർമാനായ കണ്ടന്റ് ക്രിയേഷൻ കമ്മിറ്റി തയ്യാറാക്കിയ കരട് രേഖ ചർച്ച ചെയ്ത് അംഗീകരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി. ജോസഫ് എം.എൽ.എ, കണ്ടന്റ് ക്രിയേഷൻ കമ്മിറ്റി അംഗങ്ങളായ ഫാദർ സാജൻ തെങ്ങുംപള്ളിൽ, എബി. എൻ. ജോസഫ്, വർഗ്ഗീസ് മാസ്റ്റർ, കെ.സി. ജോസഫ്, ജോസഫ് അട്ടാറിമാക്കൻ, കിറ്റ്‌കോ പ്രതിനിധി റോജി, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ.ആർ. സോന, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻപിള്ള, കൺസർവേഷൻ എൻജിനിയർ ഭൂപേഷ് എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →