പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനായി ഫണ്ട് അനുവദിക്കണം; ഗഡ്ക്കരിയോട് അപേക്ഷിച്ച് രാഹുല്‍

വയനാട് ആഗസ്റ്റ് 27: ശക്തമായമഴയിലും പ്രളയത്തിലും തകര്‍ന്ന കേരളത്തിലെ റോഡുകള്‍ പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റപണികള്‍ക്കുമായി ഫണ്ട് അനുവദിക്കണമെന്ന് മുന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റും വയനാട് ലോക്സഭ എംപിയുമായ രാഹുല്‍ ഗാന്ധിഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയോട് അഭ്യര്‍ത്ഥിച്ചു.

മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന തന്‍റെ നിയോജകമണ്ഡലത്തിന്‍റെ കീഴില്‍ വരുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആഗസ്റ്റ് 8നുണ്ടായ മഴയിലും പ്രളയത്തിലും പൂര്‍ണ്ണമായി തകര്‍ന്നു. തിങ്കളാഴ്ച ഗഡ്ക്കരിക്ക് സമര്‍പ്പിച്ച കത്തില്‍ രാഹുല്‍ വ്യക്തമാക്കി.

മലപ്പുറത്തെയും വയനാട്ടിലെയും പ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →