സിയോള്‍ ജൂലൈ 25: ജപ്പാന്‍ കടലില്‍ ഉത്തര കൊറിയ ചെറിയ ദൈര്‍ഘ്യമുള്ള രണ്ട് മിസൈലുകള്‍ വിക്ഷേപിച്ചു. ജപ്പാനിന്‍റെ കിഴക്കേ തീരപ്രദേശത്താണ് സംഭവമെന്ന് ദക്ഷിണ കൊറിയ സേന വ്യാഴാഴ്ച പറഞ്ഞു.
ചെറിയ ദൈര്‍ഘ്യമുള്ള ഒരു മിസൈല്‍ 5.34നും മറ്റൊന്ന് 5.57നുമാണ് ഹോഡോ ദ്വീപില്‍ നിന്നും വിക്ഷേപിച്ചത്. ഒരു മിസൈല്‍ ഏകദേശം 430 കിമീ പറന്നെന്നും മറ്റൊന്ന് അല്‍പ്പം കൂടി ദൂരത്തേക്ക് പോയെന്നും ജെസിഎസ് ഓഫീസര്‍ പറഞ്ഞു.