ന്യൂഡല്‍ഹി ജൂലൈ 20: കോണ്‍ഗ്രസ്സ് നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) ശനിയാഴ്ച അന്തരിച്ചു. പാര്‍ട്ടി വക്താക്കളാണ് മരണം അറിയിച്ചത്. അജയ് മകന് ശേഷമാണ് ഷീല ഡല്‍ഹി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി നിയമിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തുടര്‍ച്ചയായി മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. കേരള ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

