മിര്‍സാപൂര്‍ ജൂലൈ 20: സ്തംഭനാവസ്ഥയ്ക്ക് അവസാനിച്ചു. വെടിവെയ്പില്‍ കൊല്ലപ്പെട്ടവരില്‍ പതിനഞ്ച് പേരില്‍ രണ്ട് പേരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ അനുവദിച്ചു. ബാക്കിയുള്ളവര്‍ ചുനാര്‍ ഗസ്റ്റ് ഹൗസിലെത്തി ശനിയാഴ്ച കാണും. മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ ജില്ലാ അധികൃതര്‍ അനുവദിക്കാത്തതിനാല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡില്‍ ധര്‍ണ്ണ ഇരുന്നു.
ബന്ധുക്കളെ കണ്ട പ്രിയങ്ക വികാരാധീനയാകുകയും പാര്‍ട്ടിയില്‍ നിന്ന് കഴിയുന്ന സഹായങ്ങളൊക്കെയും ചെയ്യുമെന്ന് ഉറപ്പ് കൊടുക്കയും ചെയ്തു.
”എന്നെ കാണാനായി ഇവിടെയെത്തിയ രണ്ട് പേരെ മാത്രമാണ് ഞാന്‍ കണ്ട് സംസാരിച്ചത്. പതിനഞ്ച് പേരെ കാണാന്‍ എന്നെയോ, എന്നെ കാണാന്‍ അവരെയോ അനുവദിച്ചില്ല” – പ്രിയങ്ക പറഞ്ഞു. അവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിയില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ടവരുടെ കുടംബത്തിന്റെ സുരക്ഷിതത്വമാണ് ഭരണകൂടം നോക്കേണ്ടതെന്നും, എന്നാല്‍ അവര്‍ മൗനം പാലിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. കുറ്റവാളിയോടെന്ന പോലെയാണ് തന്നോട് പെരുമാറുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

