ഇന്ത്യയിലെ ആദ്യത്തെ ലോജിസ്റ്റിക്സ് ഹബ് ബംഗാളില്‍

കൊല്‍ക്കത്ത ജൂലൈ 19: കിഴക്കേ ഇന്ത്യയിലെ ആദ്യ ലോജിസ്റ്റിക്സ് ഹബ് ബംഗാളില്‍ സ്ഥാപിക്കും. പശ്ചിമബംഗാള്‍ വാണിജ്യ സമിതിയുടെ രണ്ട് ദിവസത്തെ ബിസിനസ്സ്-വിനോദ സമ്മേളനത്തില്‍ സംസ്ഥാന ധനകാര്യമന്ത്രി ഡോ അമിത് മിത്ര അറിയിച്ചു. വര്‍ഷംതോറും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിവയുടെ മുഴുവന്‍ വാണിജ്യ ഇടപാട് യുഎസ് 1,000 കോടി രൂപയാണ്. ഇത് വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ യുഎസ് 1,500 കോടിയാക്കണമെന്നും അമിത് മിത്ര പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബാകാനുള്ള പാതയിലാണ് ബംഗാളെന്നും അദ്ദേഹം പറഞ്ഞു. കല്ല്യാണില്‍ ഏകദേശം 10,000 ആള്‍ക്കാര്‍ക്ക് തൊഴിലവസരം ലഭിക്കാനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഫ്ളിപ്പ്കാര്‍ട്ട് നിര്‍മ്മിച്ചു കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →