ന്യൂഡല്‍ഹി ജൂലൈ 16: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നും യുദ്ധവിമാനങ്ങള്‍ റദ്ദുചെയ്താല്‍ മാത്രമേ ആകാശപ്പാത അനുവദിക്കുവെന്നുള്ള നിലപാടില്‍ നിന്ന് മാറി പാകിസ്ഥാന്. ജൂലൈ 12നാണ് പാകിസ്ഥാന് ഇത് സംബന്ധിച്ച് പ്രസ്താവന അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് മാറിയെന്നും ആകാശപ്പാത ആഭ്യന്തരകാര്യങ്ങള്‍ക്കായി അനുവദിക്കുമെന്ന് പാകിസ്ഥാന് അറിയിച്ചു.
ഫെബ്രുവരിയിലുണ്ടായ പുല്‍വാമ ആക്രമണത്തിന്ശേഷം പാകിസ്ഥാന്റെ വ്യോമയാന അധികൃതരാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആകാശപ്പാത അടയ്ക്കുമെന്ന തീരമാനം പാകിസ്ഥാന് സര്‍ക്കാരിന്റെയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് അവരാണെന്നും ഞങ്ങള്‍ക്കതില്‍ അഭിപ്രായമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാകിസ്ഥാന് ആകാശപ്പാത അടച്ചതുമൂലം എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 430 കോടിയുടെ അധിക ചെലവാണ് ഉണ്ടായതെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്.

