മുസഫര്‍നഗര്‍ ജൂലൈ 16: ജില്ലയിലെ നായി മണ്ഡി പ്രദേശത്ത് ചൊവ്വാഴ്ച പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഒരു ഇന്‍സ്പെക്ടറടക്കം രണ്ട് പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ബിലാസ്പൂര്‍ റോഡിലാണ് സംഭവം നടന്നതെന്നാണ് പോലീസ് പറഞ്ഞത്. രോഹിത് സന്ധു, രാകേഷ് യാദവ് എന്നിവരാണ് കൊല്ലപ്പെട്ട കുറ്റവാളികള്‍. മുസഫര്‍നഗര്‍ സ്വദേശിയായ രോഹിതിന് ഒരു ലക്ഷം രൂപയും അയോദ്ധ്യ സ്വദേശിയായ രാകേഷിന് 50,000 രൂപയുമാണ് പാരിതോഷികമായി യുപി പോലീസ് പ്രഖ്യാപിച്ചിരുന്നത്.
രണ്ട് തോക്കുകളും മോട്ടോര്‍സൈക്കിളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍ അജയ് കുമാര്‍, കോണ്‍സ്റ്റബിള്‍ വിനീതും ആശുപത്രിയിലാണ്.
ജൂണ്‍ 2നാണ് രോഹിത് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

